ലണ്ടന്‍- ബ്രിട്ടനില്‍ ഫൈസര്‍ കോവിഡ്19 വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങി. മാര്‍ഗരറ്റ് കീനാന്‍ എന്ന തൊണ്ണൂറു വയസ്സുള്ള മുത്തശ്ശിയാണ് പരീക്ഷണ ഘട്ടത്തിനു ശേഷം ആദ്യമായി വാക്‌സിന്‍ സ്വീകരിക്കുന്ന ആള്‍. വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യത്തെ വ്യക്തിയാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് അവര്‍ പറഞ്ഞു.
മധ്യ ഇംഗ്ലണ്ടിലെ കോവന്‍ട്രിയിലുള്ള ആശുപത്രിയില്‍ വെച്ചാണ് ചൊവ്വാഴ്ച രാവിലെ 6.31 ന് മാര്‍ഗരറ്റ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു മാര്‍ഗരറ്റിന് തൊണ്ണൂറ് വയസ്സ് പൂര്‍ത്തിയായത്. ആദ്യത്തെ വാക്‌സിന്‍ സ്വീകരിക്കുന്നത് ചിത്രീകരിക്കാന്‍ മാധ്യമ പ്രവര്‍ത്തകരുടെ വലിയൊരു സംഘം തന്നെ എത്തിയിരുന്നു.






