ആലക്കോട്- ആറു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വ്യാപാരി അറസ്റ്റില്‍. കണ്ണൂര്‍ എരുവാട്ടിയിലെ പലചരക്കു വ്യാപാരി പൂകാമലയില്‍ ജെയിംസ് തോമസിനെ (55)യാണ് ആലക്കോട് എസ്.ഐ.കെ.ജെ.വിനോയ് അറസ്റ്റു ചെയ്തത്.
കടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിക്ക് നേരെയാണ് കഴിഞ്ഞ ദിവസം ലൈംഗികാതിക്രമം നടത്തിയത്.
കുട്ടി കുതറിയോടി വീട്ടിലെത്തി കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചെത്തി ജെയിംസിനെ ആക്രമിക്കുകയും കട തകര്‍ക്കുകയും ചെയ്തിരുന്നു. പോക് സോ വകുപ്പനുസരിച്ചാണ് കേസെടുത്തതും അറസ്റ്റു ചെയ്തതും. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു. ജെയിംസിനെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.






