പോളിംഗ് ബൂത്തില്‍ സാനിറ്റൈസര്‍ കുടിച്ച വയോധിക ആശുപത്രിയില്‍; ക്ഷേത്രത്തിലെ തീര്‍ഥമെന്ന് കരുതി

കൊല്ലം- പോളിംഗ് ബൂത്തില്‍ വോട്ടു ചെയ്യാനെത്തിയ വയോധിക ക്ഷേത്രത്തിലെ തീര്‍ഥമെന്നു തെറ്റിദ്ധരിച്ച് സാനിറ്റൈസര്‍ കുടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായി.
രാവിലെ 8.45ന് കരുനാഗപ്പള്ളി നഗരസഭ രണ്ടാം ഡിവിഷനിലെ ശക്തിപ്പറമ്പില്‍ ഗവ.എല്‍.പി.എസിലെ ബൂത്തിലായിരുന്നു സംഭവം. ഇവരെ പെട്ടെന്ന് തന്നെ ആരോഗ്യ പ്രവര്‍ത്തകരെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോവിഡ് മാനദണ്ഡ പ്രകാരം പോളിംഗ് ബൂത്തിലേക്ക് കയറുമ്പോഴും തിരിച്ചിറങ്ങുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ബൂത്തിലേക്ക് കയറിയ എണ്‍പത് വയസിലധികം പ്രായമുള്ള വയോധികക്കും സാനിറ്റൈസര്‍ നല്‍കിയത്.

എന്നാല്‍ ക്ഷേത്രത്തിലെത്തുന്ന ഓര്‍മയിലാണ് കൈയില്‍ പുരട്ടാന്‍ നല്‍കിയ സാനിറ്റെസര്‍ വയോധിക കുടിച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ അവര്‍ക്ക് വോട്ട് ചെയ്യാനും സാധിച്ചില്ല.

 

Latest News