എം.കെ മുനീറിന്റെ ഭാര്യയെ ഇ.ഡി ചോദ്യം ചെയ്യുന്നു

കോഴിക്കോട്- പ്രതിപക്ഷ ഉപനേതാവും മുസ്‌ലിം ലീഗ് എം.എൽ.എയുമായ എം.കെ മുനീറിന്റെ ഭാര്യ നഫീസയെ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യുന്നത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ എം ഷാജിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നതിനിടെയാണ് മുനീറിനെതിരെയും പരാതി ഉയർന്നത്. 
ഷാജിയുടെ പേരിലുള്ള കോഴിക്കോട്ടെ ഭൂമി വാങ്ങിയതിൽ മുനീറും പങ്കാളിയായിരുന്നെന്നാണ് പരാതി നൽകിയ ഐ.എൻ.എൽ നേതാവ് അബ്ദുൾ അസീസ് ആരോപിക്കുന്നത്. 
 

Latest News