Sorry, you need to enable JavaScript to visit this website.

ഭാരത് ബന്ദിൽ സംഘർഷം, ചന്ദ്രശേഖർ കസ്റ്റഡിയിൽ, കെ.കെ രാഗേഷ് അറസ്റ്റിൽ

ന്യൂദൽഹി- കർഷക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ബന്ദിൽ വ്യാപക സംഘർഷം. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാരത് ബന്ദിൽ പ്രതിഷേധിക്കാൻ വീട്ടിൽനിന്ന് പുറത്തുപോകാൻ അനുവദിക്കാതെയാണ് കസ്റ്റഡിയിൽ എടുത്തത്. കെ.കെ രാഗേഷ് എം.പിയും പി. കൃഷ്ണപ്രസാദും അറസ്റ്റിലുമായി. പഞ്ചാബും ഹരിയാനയും ഭാരത്ബന്ദിൽ നിശ്ചലമായി. കർഷകരെ കവർച്ച ചെയ്യുന്നത് മോഡി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. നിരവധി സ്ഥലങ്ങൡ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.
 

Latest News