ന്യൂദല്‍ഹി- രാജ്യത്ത് പുതുതായി 26,567 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജുലൈ മാസത്തിനുശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്.
ഇതോടെ രാജ്യത്ത് മൊത്തം കോവിഡ് ബാധിച്ചവരുടെ എണ്ണം 97,03,770 ആയി.
385 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം മരണസംഖ്യ 1,40,948 ആയി ഉയര്‍ന്നു.
91,78,946 പേര്‍ രാജ്യത്ത് കോവിഡ് മുക്തരായെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു.






