Sorry, you need to enable JavaScript to visit this website.

കര്‍ഷകരെ കണ്ടതിന് ദല്‍ഹി മുഖ്യമന്ത്രിയെ വീട്ടുതടങ്കലിൽ അടച്ചെന്ന് ആം ആദ്മി പാര്‍ട്ടി

ന്യൂദല്‍ഹി- കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നയിക്കുന്ന കര്‍ഷകരെ സിംഘു അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചതിനു പിന്നാലെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ ദല്‍ഹി പോലീസ് വീട്ടുതടങ്കലില്‍ അടച്ചുവെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പ്രവേശിക്കാനും വീട്ടിലുള്ളവരെ പുറത്തിറങ്ങാനും ആരേയും അനുവദിക്കുന്നില്ലെന്ന് ഒരു ട്വീറ്റിലൂടെയാണ് കെജ്‌രിവാളിന്റെ പാര്‍ട്ടി ആരോപണം ഉന്നയിച്ചത്. ബിജെപിയുടെ ദല്‍ഹി പോലീസാണ് മുഖ്യമന്ത്രിയെ തടങ്കലിലിട്ടതെന്ന് ട്വീറ്റില്‍ ആരോപിക്കുന്നു.

Latest News