കാർഷിക സമരത്തിന് ഐക്യദാർഢ്യവുമായി ഒ.ഐ.സി.സി

ദമാം- ദൽഹിയിൽ നടക്കുന്ന കാർഷിക സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദമാം ഒ.ഐ.സി.സി എറണാകുളം ജില്ലാ കമ്മിറ്റി പ്രമേയം പാസ്സാക്കി. പ്രസിഡന്റ്  നിഷാദ് കുഞ്ചു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അജാസ് അലി പ്രമേയം അവതരിപ്പിച്ചു. കാർഷിക മേഖലയെ തകർക്കുന്ന രീതിയിലുള്ള മോഡി സർക്കാരിന്റെ പുതുക്കിയ നിയമങ്ങൾ പിൻവലിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. സെക്രട്ടറി  ഡീൻ റോച്ച, വൈസ് പ്രസിഡന്റ്  അൻവർ സാദിഖ്, സെക്രട്ടറി ലൂയിസ് കാവാട്ട്, നിർവാഹക സമിതി  അംഗങ്ങളായ അജ്മൽ കോതമംഗലം, നിസാർ വാഴക്കുളം നിബിൻ പെരുമ്പാവൂർ ട്രഷറർ അമൽ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
 

Latest News