യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് കസ്റ്റഡിയില്‍

ലഖ്‌നൗ- ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കനൗജ് ജില്ലയില്‍ നടത്തുന്ന കിസാന്‍ യാത്രയ്ക്ക് മുന്നോടിയായി അദ്ദേഹത്തിന്റെ വീട്ടിലേയ്ക്കുള്ള റോഡ് പോലീസ് തടസ്സപ്പെടുത്തിയതിനെ തുടര്‍ന്നാണ് അഖിലേഷ് യാദവും സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരും കുത്തിയിരിപ്പ് സമരം നടത്തിയത്. ലഖ്‌നൗവിലെ വിക്രമാദിത്യ മാര്‍ഗിലുള്ള വീടിനു സമീപം പോലീസ് ബാരിക്കേഡുകള്‍ നിരത്തി വഴി തടസ്സപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അഖിലേഷും പ്രവര്‍ത്തകരും ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുകയും പോലീസ് തടയുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹവും സംഘവും റോഡിനു നടുവില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തു.

Latest News