അസം തലസ്ഥാനമായ ഗുവാഹത്തിയുടെ പ്രാന്തപ്രദേശത്ത് ഭക്ഷ്യവിഷബാധയേറ്റ് ചരിഞ്ഞ ആനയുടെ കൊമ്പുകള്‍ വലിച്ചൂരുന്ന വനപാലകര്‍.
ആനക്കൊമ്പ് കൊള്ളക്കാരെത്തി കൊമ്പ് കൊണ്ടുപോകാനുള്ള സാധ്യത കണക്കിലെടുത്താണ് ചത്ത ആനയോടുള്ള ക്രൂരത. വിലപിടിപ്പിള്ള ഈ കൊമ്പുകള്‍ വനംവകുപ്പിന്റെ മേഖലാ ഓഫീസില്‍ സൂക്ഷിക്കുമെന്ന് വനപാലകര്‍ പറയുന്നു. പന്‍ബാരി ഗ്രാമത്തിലാണ് ആന ചരിഞ്ഞത്. വനം കയ്യേറ്റം വര്‍ധിക്കുകയും ഭക്ഷണം കിട്ടാതാവുകയും ചെയ്തതോടെ കാട്ടാനങ്ങള്‍ ഭക്ഷണം തേടി നാട്ടിലിറങ്ങുക പതിവായിരിക്കയാണ്.