ചെന്നൈ- തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ്. അളഗിരിയെ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസിഡന്റുമായി സമ്പര്‍ക്കത്തിലായര്‍ നിരീക്ഷണത്തില്‍ പോകണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
തമിഴ്‌നാട്ടില്‍ നിലവില്‍ 10,826 സജീവ കോവിഡ് കേസുകളാണുള്ളത്. 11,792 പേര്‍ രോഗം ബാധിച്ച് മരിച്ചു.
അതിനിടെ, ദല്‍ഹിയില്‍ കൊറോണ വൈറസ് സ്ഥിതി ഗണ്യമായി മെച്ചപ്പെട്ടു തുടങ്ങിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഞായറാഴ്ച 26,678 സജീവ കോവിഡ് കേസുകളാണ് അവശേഷിക്കുന്നത്. ശനിയാഴ്ച രാവിലെ വരെ 5,53,292 രോഗമുക്തിയും 9,574 മരണങ്ങളുമാണ് ദേശീയ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ പരിശോധനകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും നേരത്തെയുള്ള തിരിച്ചറിയലും ഐസൊലേഷനുമാണ് കോവിഡ് കേസുകള്‍ നിയന്ത്രിക്കാനും സജീവ കേസുകള്‍ കുറച്ചു കൊണ്ടവരാനും കോവിഡ് രോഗ മുക്തി നേടുന്നവരുടെ എണ്ണം വര്‍ധിപ്പിക്കാനും സഹായകമായത്.






