Sorry, you need to enable JavaScript to visit this website.

കോവിഡ് കാലത്തെ പ്രണയം പൂത്തുലഞ്ഞു,   66കാരന്‍ തരുണിന് സഖിയായി 63കാരി സ്വപ്ന 

കൊല്‍ക്കത്ത-കൊല്‍ക്കത്തക്കാരായ 66 വയസ്സുകാരന്‍ തരുണ്‍ കാന്തി പാലും 63 വയസ്സുകാരി സ്വപ്ന റോയുമാണ് ലളിതമായ ചടങ്ങില്‍  ഇക്കഴിഞ്ഞ മാസം 25ന് ജീവിതത്തില്‍ ഒരുമിച്ചത്.  കോവിഡുകാലത്ത് അപ്രതീക്ഷിതമായ കണ്ടെത്തിയ സ്‌നേഹത്തെ വിവാഹത്തില്‍ എത്തിച്ചതാകട്ടെ തരുണ്‍ കാന്തി പാലിന്റെ  മകനും.തരുണും സ്വപ്നയും ഒരേ ഗ്രാമത്തില്‍നിന്നുള്ളവരാണ്. പരസ്പരം കേട്ടിട്ടുണ്ടെങ്കിലും നേരിട്ടുകണ്ടത് രണ്ടു വര്‍ഷം മുന്‍പ് മാത്രം. രണ്ടു വര്‍ഷം മുന്‍പ് ഭട്ടനഗറിലെ രാമകൃഷ്ണ മിഷന്‍ മഠത്തില്‍ വച്ചാണ് തരുണും സ്വപ്നയും ആദ്യമായി പരസ്പരം കാണുന്നത്. പിന്നീട് മാസങ്ങള്‍ കഴിഞ്ഞ് സ്വപ്ന തരുണിനെ ഫോണില്‍ വിളിച്ചതോടെയാണ് സൗഹൃദം തുടങ്ങിയതും ശക്തമായതും. അന്നുമുതല്‍ ഇരുവരും ഫോണില്‍ സംസാരിക്കുന്നതു പതിവായി. പങ്കാളികള്‍ നഷ്ടപ്പെട്ടതോടെ ഒറ്റപ്പെട്ടുപോയ ഇരുവരുടേയും സൗഹൃദത്തിന്റെ  ആഴം തിരിച്ചറിഞ്ഞ തരുണിന്റെ മകന്‍ ഷയോണ്‍ പാലാണ് ഇവരെ ജീവിതത്തില്‍ ഒന്നിപ്പിക്കുന്നതിന് മുന്‍കൈ എടുത്തത്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം സന്നിഹിതരായ ചടങ്ങില്‍ ഇരുവരും വിവാഹ പേപ്പറുകളില്‍ ഒപ്പിട്ടു. പരസ്പരം മോതിരം മാറി. ഇരുവരുടെയും കുടുംബത്തിലെ എല്ലാവരും പുതിയ ബന്ധത്തെ അനുകൂലിച്ചു എന്നത് വലിയ അനുഗ്രഹമായാണ് ഈ നവ ദമ്പതികള്‍   കാണുന്നത്.
തരുണിന്റെ മകന്‍ ഷയോണ്‍ തന്നെയാണ് വിവാഹ വേഷത്തില്‍ നില്‍ക്കുന്ന അച്ഛന്റെയും  വധുവിന്റെയും ചിത്രം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. അച്ഛന്‍ വീണ്ടും സന്തോഷം കണ്ടെത്തിയതില്‍ അതീവ സന്തോഷമുണ്ടെന്നാണ്  ചിത്രം പങ്കുവച്ച് ഷയോണ്‍ കുറിച്ചത്. 

Latest News