ടി.പി വധത്തെപ്പറ്റി രവീന്ദ്രന് അറിയാമായിരുന്നു, ഗുരുതര ആരോപണവുമായി കെ.കെ രമ

വടകര- ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരൻ വധത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് അറിയാമായിരുന്നുവെന്ന് ആർ.എം.പി കേന്ദ്ര കമ്മിറ്റി അംഗവും ടി.പിയുടെ ഭാര്യയുമായ കെ.കെ രമ. പാർട്ടി പ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ ടി.പിയുടെ അടുത്ത ആളായിരുന്നു രവീന്ദ്രൻ. വിഭാഗീയതയുടെ ഭാഗമായി രണ്ടു ചേരിയിലായി. പിണറായി വിജയൻ ഉൾപ്പെട്ട ചേരിയുടെ ഭാഗമായിരുന്നു രവീന്ദ്രൻ എല്ലാകാലത്തും. നിലവിൽ ഉയർന്നുവരുന്ന ചർച്ചകളുടെ ഭാഗമായാണ് ഈ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും രമ വ്യക്തമാക്കി.
 

Latest News