Sorry, you need to enable JavaScript to visit this website.

റിവേഴ്‌സ് ഹവാല: യു.എ.ഇ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ്

തിരുവനന്തപുരം- വിദേശത്തേക്ക് ഡോളര്‍ കടത്തിയ സംഭവത്തില്‍ യു.എ.ഇ അറ്റാഷെയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ്. യുഎഇ കോണ്‍സുല്‍ ജനറലിനെ ചോദ്യം ചെയ്യണമെന്നും ധനകാര്യ മന്ത്രാലയത്തിനു കസ്റ്റംസ് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഡോളര്‍ കടത്തില്‍ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ധനകാര്യമന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ലോക്ക് ഡൗണ്‍ സമയത്ത് യാത്ര ചെയ്ത ആറ് വിദേശ പൗരന്മാരുടെ വിവരം കസ്റ്റംസ് ശേഖരിക്കുന്നുണ്ട്.

ഡോളര്‍ കടത്തില്‍ കൂടുതല്‍ പ്രമുഖര്‍ക്കു പങ്കുണ്ടെന്നും റിവേഴ്‌സ് ഹവാലയാണെന്നും കസ്റ്റംസ് ചൂണ്ടിക്കാണിക്കുന്നു. വിദേശത്തുനിന്ന് പണം അനധികൃത മാര്‍ഗങ്ങളിലൂടെ നാട്ടിലെത്തിക്കുന്നതിനു വിരുദ്ധമായി നാട്ടില്‍നിന്ന് പണം വിദേശത്ത് എത്തിക്കുന്നതാണ്  റിവേഴ്‌സ് ഹവാല.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയും സംഘവും സ്വര്‍ണക്കടത്തുവഴി സമ്പാദിച്ച പണം ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്.

 

Latest News