കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കണം-എന്‍.സി.പി

ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാര്‍ വാക്കു മാറരുതെന്നും കോവിഡ് വാക്‌സിന്‍ രാജ്യത്തെ എല്ലാവര്‍ക്കും സൗജന്യമായി നല്‍കണമെന്നും എന്‍.സി. പി നേതാവ് നവാബ് മാലിക് പറഞ്ഞു.


പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിച്ച ശേഷം ഇപ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കോവിഡ് വാക്‌സിന്റെ വില നിശ്ചയിക്കുമെന്നാണ് പറയുന്നത്. ഇത് അംഗീകരിക്കാന്‍ പറ്റില്ല.


വാക്‌സിനേഷന്‍ ഫ്രീ ആയിരിക്കുമെന്നാണ് ബിഹാറില്‍ നല്‍കിയിരുന്ന വാഗ്ദാനം. ഓരോ ഇന്ത്യക്കാരനും സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News