Sorry, you need to enable JavaScript to visit this website.
Monday , January   18, 2021
Monday , January   18, 2021

പി.സി. തോമസ് എൻ.ഡി.എ വിടില്ലെന്ന് 

കൊച്ചി- പി.സി. തോമസ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് എൻ.ഡി.എ വിടാൻ തീരുമാനിച്ചിട്ടില്ലെന്നും അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും പാർട്ടി ജനറൽ സെക്രട്ടറി പി.ജെ. ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ എൻ.ഡി.എയുടെ ശക്തമായ ഘടകകക്ഷിയാണ് കേരള കോൺഗ്രസ്. സംസ്ഥാനത്ത് ബി.ജെ.പിയുമായി ചേർന്നുള്ള സഖ്യം തുടരും. കേരള കോൺഗ്രസിന് ബി.ജെ.പി കേന്ദ്രനേതൃത്വം വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങൾ ലഭിച്ചില്ലെന്ന പരാതി നിലവിലുണ്ട്. എന്നാൽ ഇപ്പോൾ അത് ചർച്ചയായിട്ടില്ല. പാർട്ടി ചെയർമാൻ പി.സി. തോമസ് എൻ.ഡി.എ വിടുന്ന കാര്യം പരസ്യമായി മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത് പെട്ടന്നുണ്ടായ പ്രതികരണമാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും പി.ജെ. ബാബു പറഞ്ഞു.


 

Latest News