പീഡനക്കേസില്‍ ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍

കൊച്ചി- യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. കലൂര്‍ അശോക റോഡില്‍ നടുവില മുല്ലത്തു വീട്ടില്‍ അശ്വിന്‍ വര്‍ഗീസ് (27) ആണ് പോലീസ് പിടിയിലായത്. വൈപ്പിന്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ മൂന്ന് മാസം മുമ്പ് ഇയാള്‍ക്കെതിരെ പീഡനത്തിന് പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി. കര്‍ണാടകയിലും തമിഴ്നാടിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി കഴിഞ്ഞ ദിവസം ഒരു റിയല്‍ എസ്റ്റേറ്റ് ഇടപാടിനായി തൃശൂരിലെത്തിയിരുന്നു. ഈ വിവരമറിഞ്ഞ പോലീസ് ഇയാളെ പിന്തുടര്‍ന്ന ശേഷം ആലുവയില്‍ നിന്ന് പിടികൂടുകയായിരുന്നു. പൂഞ്ഞാര്‍ സ്വദേശിക്ക് കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലും ഇയാള്‍ക്കെതിരെ നോര്‍ത്ത് സ്റ്റേഷനില്‍ വിസ തട്ടിപ്പിന് കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. നോര്‍ത്ത് സി.ഐ സിബിടോം, എസ്.ഐ അനസ് വി.ബി, എ.എസ്.ഐ വിനോദ് കൃഷ്ണ, സിപിഒമാരായ സുനില്‍ കെ.എസ്, ഫെബിന്‍ കെ.എസ്, പ്രവീണ്‍ ടി.ജി, വിനീത് പി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കും.

 

Latest News