ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച വയോധികന് തടവും പിഴയും

തളിപ്പറമ്പ്- ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ വയോധികന് തടവും പിഴയും. എരുവേശി കൂടക്കളത്ത് താമസിക്കുന്ന തെക്കേമുറിയില്‍ തോമസ് എന്ന ബേബി (62) യെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി അഞ്ചു വര്‍ഷ തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴ അടക്കുന്നില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണം. എരുവേശി പൂപ്പറമ്പിലെ ബന്ധുവീട്ടില്‍ വെച്ചാണ് കുട്ടി പീഡനത്തിനിരയായത്. ഈ വീട്ടില്‍ പെയിന്റിംഗ് ജോലിക്കെത്തിയ പ്രതി, കുട്ടിയെ ആളില്ലാത്ത ഭാഗത്തു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

 

Latest News