ക്ലാസ്സ് മുറിയില്‍ പ്ലസ് ടു വിദ്യാര്‍ഥികളുടെ താലികെട്ട്

ഹൈദരാബാദ്- ക്ലാസ് മുറിയില്‍ താലി കെട്ടിയ പ്ലസ്ടു വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്നു പുറത്താക്കി. ആന്ധ്രാപ്രദേശിലെ രാജമുന്ദ്രിയിയിലെ ഒരു സ്‌കൂളിലാണ് പ്ലസ് ടു വിദ്യാര്‍ഥികള്‍ താലികെട്ടിയത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ആളൊഴിഞ്ഞ ക്ലാസ് മുറിയിലായിരുന്നു കല്യാണം. യൂണിഫോമിലുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയും പരസ്പര സമ്മതത്തോടെ താലിക്കെട്ടുന്നതാണ് വൈറലായ വീഡിയോയില്‍ കാണുന്നത്. വേഗം താലി കെട്ടാന്‍ സുഹൃത്ത് ഉപദേശിക്കുന്നതും കേള്‍ക്കാം. നെറ്റിയില്‍ സിന്ദൂരം അണിയിക്കാനും പെണ്‍കുട്ടി പറയുന്നുണ്ട്.

 

Latest News