സൗദിയില്‍ കനത്ത മഴയില്‍ നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി

നഈരിയയില്‍ വെള്ളത്തില്‍ മുങ്ങിയ കാറുകള്‍.

ദമാം - കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ദമാം നഈരിയയില്‍ നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. നഈരിയയിലെ കിംഗ് അബ്ദുല്‍ അസീസ് റോഡ് വെള്ളം മൂടിയതിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ മുങ്ങിയത്. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി ഉല്‍പന്നങ്ങള്‍ നശിച്ചതിലൂടെ ഭീമമായ നഷ്ടം നേരിട്ടു.
ഈ പ്രദേശത്ത് എത്രയും വേഗം മഴവെള്ളം തിരിച്ചുവിടുന്ന ഡ്രൈനേജ് പദ്ധതി നടപ്പാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ച മുമ്പു മാത്രമാണ് കിംഗ് അബ്ദുല്‍ അസീസ് റോഡ് പുതുതായി ടാര്‍ ചെയ്തത്. മഴ സീസണ്‍ ആരംഭിക്കുന്നതിനു തൊട്ടു മുമ്പാണ് ടാറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയത്. ടാറിംഗ് ജോലിക്കു മുമ്പായി റോഡില്‍ ഡ്രൈനേജ് പദ്ധതി പൂര്‍ത്തിയാക്കേണ്ടിയിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

 

Latest News