മക്ക-മദീന ഹൈവയില്‍ അപകടം; മലയാളി ദമ്പതികളും മകളും മരിച്ചു

മദീന- മദീന സന്ദര്‍ശനം കഴിഞ്ഞ് തായിഫിലേക്ക് മടങ്ങുകയായിരുന്ന മലയാളി കുടുംബം അപകടത്തില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു.
മലപ്പുറം പറമ്പില്‍പീടിക ചാത്തത്തൊടി സ്വദേശി അബ്ദുറസാഖ് തൊണ്ടികോടനും (49) ഭാര്യ ഫാസില കുറ്റാരിയും  മകള്‍ ഫാത്തിമയുമാണ് മരിച്ചത്.

മക്ക-മദീന ഹൈവേയില്‍ മദീനയില്‍നിന്ന് 140 കി.മീ അകലെ അംനയെന്ന സ്ഥലത്താണ് അപകടം.ഒരു മകള്‍ ആശുപത്രയിലാണ്. വർഷങ്ങളായി ഫാമിലി സഹിതം തായിഫിലുള്ള റസാഖിന്‍റെ മൂത്ത മകന്‍ റയാന്‍ നാട്ടില്‍ പഠിക്കുകയാണ്.

തായിഫ് അല്‍ഗാംദി മൊത്തവ്യാപാര കേന്ദ്രത്തിലെ അക്കൗണ്ട്സിലായിരുന്ന റസാഖിന് ജോലി. മകന് സൗദിയിലേക്ക് തിരിച്ചുവരാന്ർ കഴിയാത്തതിനാല്‍ ഉംറയും സിയാറത്തും പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കയായിരുന്നു ഫാസിലയും മക്കളും. ഫാസിലയുടെ സഹോദരന്‍ അഹമ്മദ് കുട്ടി തായിഫില്‍നിന്ന് അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

 

Latest News