Sorry, you need to enable JavaScript to visit this website.

നടിയെ അക്രമിച്ച കേസിൽ ദിലീപ് സുപ്രീം കോടതിയിൽ

ന്യൂദൽഹി- നടിയെ അക്രമിച്ച കേസിൽ എട്ടാം പ്രതിയും നടനുമായി ദിലീപ് സുപ്രീം കോടതിയിൽ. വിചാരണക്കോടതി മാറ്റണമെന്ന സംസ്ഥാന സർക്കാറിന്റെ ഹരജിയിൽ തന്റെ വാദം കേൾക്കാതെ തീരുമാനം എടുക്കരുത് എന്നാവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് സർക്കാറിന്റെ ആവശ്യം. ഈ കേസിൽ നാലാം പ്രതിയായ വി.പി വിജീഷും തടസഹരജി ഫയൽ ചെയ്തു. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി ഹാജരാകും. കേസ് ക്രിസ്മസ് അവധിക്ക് മുമ്പ് പരിഗണിച്ചേക്കും.
 

Latest News