Sorry, you need to enable JavaScript to visit this website.

തമിഴ്‌നാട്ടില്‍ കനത്ത മഴ; വ്യാപക നാശം, 11 മരണം

ചെന്നൈ- ബുറെവി ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി ശക്തികുറഞ്ഞെങ്കിലും  തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. വിവിധ സ്ഥലങ്ങളിലായി 11 പേര്‍ മരിച്ചു. നിരവധി വീടുകള്‍ തകര്‍ന്നു.
കടലൂരില്‍ വീട് തകര്‍ന്ന് അമ്മയും മകളും കാഞ്ചീപുരത്ത് മൂന്ന് സ്ത്രീകള്‍ നദിയില്‍വീണും മരിച്ചു. ചെന്നൈ, പുതുക്കോട്ട, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ വീതം മരിച്ചു. വൈദ്യുതാഘാതമേറ്റാണ് രണ്ട് മരണം.
തീര ജില്ലയായ കടലൂര്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. കടലൂര്‍, തഞ്ചാവൂര്‍ ജില്ലകളിലായി 500 വീടുകള്‍ തകര്‍ന്നതായാണ് ഏകദേശ കണക്ക്. വ്യാപകമായി കൃഷി നശിച്ചു.

 

Latest News