Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയുടെ താക്കീത് തള്ളി കനഡ; കര്‍ഷകര്‍ക്ക് പിന്തുണയുമായി വീണ്ടും ട്രൂഡോ

ഒട്ടാവ- ഇന്ത്യയുടെ താക്കീത് അവഗണിച്ച് കര്‍ഷക സമരത്തിന് വീണ്ടും പിന്തുണയറിയിച്ച്  കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. സമാധാനപരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങള്‍ക്കൊപ്പമാണ് കാനഡ നിലകൊള്ളുന്നതെന്ന് ട്രൂഡോ വ്യക്തമാക്കി. കര്‍ഷക പ്രതിഷേധം സംബന്ധിച്ച് ട്രൂഡോ നേരത്തെ നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധമറിയിക്കാന്‍ കനേഡിയന്‍ ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് ട്രൂഡോ  നിലപാട് ആവര്‍ത്തിച്ചത്.

കനേഡിയന്‍ നേതാക്കളുടെ പ്രസ്താവന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
പത്ത് ദിവസമായി ദല്‍ഹിയില്‍ തുടരുന്ന കര്‍ഷക സമരം പരിഹരിക്കാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി നടത്തുന്ന ചര്‍ച്ചകള്‍ സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ഷക സമരം സംബന്ധിച്ച വിഷയത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രിയും ഏതാനും മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും നടത്തിയ പരാമര്‍ശം അസ്വീകാര്യവും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള കൈകടത്തലുമാണെന്ന് വെള്ളിയാഴ്ച കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ അറിയിച്ചിരുന്നു.

ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഗുരുതരമായി ബാധിക്കുന്ന പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പു നല്‍കിയിരുന്നു.

 

 

Latest News