Sorry, you need to enable JavaScript to visit this website.

ജറൂസലമില്‍ ചര്‍ച്ചിന് തീയിടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

ജറൂസലം- ജറൂസലമിലെ പഴയ നഗരത്തിനു സമീപം ചര്‍ച്ചില്‍ കത്തുന്ന ദ്രാവകം ഒഴിച്ച സംഭവത്തില്‍ ഒരു ജൂതനെ അറസ്റ്റ് ചെയ്തതായി ഇസ്രായില്‍ പോലീസ് അറിയിച്ചു. കുറ്റകൃത്യത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

നേരത്തെ പുണ്യഭൂമിയില്‍ ജൂത തീവ്രവാദികള്‍ ഇതുപോലുള്ള ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
 
2015 ല്‍ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ ചര്‍ച്ചില്‍ ജൂത തീവ്രവാദികള്‍ നടത്തിയ തീവെപ്പില്‍ വലിയ നാശനഷ്ടമുണ്ടായിരുന്നു.

ചര്‍ച്ചുകള്‍ക്കു പുറമെ, മുസ്ലിം പള്ളികളും ജൂത തീവ്രവദികള്‍ ആക്രമിക്കാറുണ്ട്.

 

Latest News