ഞങ്ങള്‍ പരസ്യമായി അതു ചെയ്യും; നിങ്ങളും ചെയ്യണം

വാഷിംഗ്ടണ്‍- കോവിഡ് വാക്‌സിനില്‍ ജനവിശ്വാസം ഉയര്‍ത്തുന്നതിനായി പരസ്യമായി കുത്തിവെക്കാന്‍ സമ്മതം നല്‍കി മൂന്ന് യു.എസ് മുന്‍ പ്രസിഡന്റുമാര്‍.

കോവിഡ് വാക്‌സിന് അംഗീകാരമാകുന്നതോടെ പരസ്യമായി സ്വീകരിച്ചുകൊണ്ട് ജനങ്ങളില്‍ മരുന്നിലുള്ള വിശ്വാസം വളര്‍ത്തുകയാണ് ലക്ഷ്യം. വാക്‌സിന്‍ കണ്ടുപിടിച്ചാലും അത് ജനങ്ങള്‍ സ്വീകരിക്കുകയെന്നത് വളരെ പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചിരുന്നു.

മുന്‍ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോര്‍ജ് ഡബ്ല്യു ബുഷ്, ബില്‍ ക്ലിന്റണ്‍ എന്നിവരാണ് പൊതുജനവിശ്വാസം ഉയര്‍ത്തുന്നതിന്റെ ഭാഗമായി വാക്‌സിന്‍ സ്വീകരിക്കാന്‍ സന്നദ്ധത അറിയിച്ചു.

ടെലിവിഷന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടാണ് താന്‍ വാക്‌സിന്‍ സ്വീകരിക്കുകയെന്ന് ഒബാമ പറഞ്ഞു. സയന്‍സിലാണ് താന്‍ വിശ്വസിക്കുന്നതെന്നും കോവിഡ് വരുന്നതിലല്ലെന്നും ഇതു വഴി ജനങ്ങളെ ബോധ്യപ്പെടുത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News