ശവപ്പെട്ടിക്കു പകരം കസേരയില്‍ ഇരുത്തി; മൃതദേഹം തിരിച്ചയച്ചു

ഡീഗോ മാര്‍ടിന്‍- കസേരയില്‍ ഇരുത്തി കൊണ്ടുവന്നതിനാല്‍ കല്ലറയില്‍ അടക്കാന്‍ അനുവദിക്കാതെ മൃതദേഹം തിരിച്ചയച്ചു.
ട്രിനിഡാഡ് ആന്റ് ടൊബാഗോയിലെ ഡീഗോ മാര്‍ടിന്‍ പട്ടണത്തിലാണ് സംഭവം.
ശവപ്പെട്ടിയിലല്ലാതെ കസേരയില്‍ ഇരുത്തി കൊണ്ടു വന്നതിനാലാണ് ചര്‍ച്ച് അധികൃതര്‍  ചെ ലെവിസിന്റെ മൃതദേഹം മടക്കിയത്.
സ്വന്തം വീട്ടില്‍ വെടിയേറ്റാണ് 29 കാരനയ ചെ മരിച്ചത്. വെള്ള പാന്റ്‌സും പിങ്ക് ബ്‌ളേസറും ടൈയും ധരിച്ച് ചെയുടെ മൃതദേഹം കസേരയില്‍ ഇരിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.

 

Latest News