Sorry, you need to enable JavaScript to visit this website.

ദക്ഷിണ സൗദി ലക്ഷ്യമിട്ട് ഹൂത്തികളുടെ ഡ്രോണ്‍; സഖ്യസേന വെടിവെച്ചിട്ടു

റിയാദ് - ദക്ഷിണ സൗദിയില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിന് ഹൂത്തി മിലീഷ്യകള്‍ യെമനില്‍ നിന്ന് അയച്ച സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ സഖ്യസേന വെടിവെച്ചിട്ടു.

ഇന്ന്  രാവിലെയാണ് പൈലറ്റില്ലാ വിമാനം സഖ്യസേന തകര്‍ത്തത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി ഡ്രോണ്‍ കണ്ടെത്തി സഖ്യസേന വെടിവെച്ചിടുകയായിരുന്നെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലലികി പറഞ്ഞു.

 

Latest News