ഹൈദരാബാദ് തെരഞ്ഞെടുപ്പ്: ടിആര്‍എസ് മുന്നില്‍, മജ്‌ലിസും ബിജെപിയും ഒപ്പത്തിനൊപ്പം 

ഹൈദരാബാദ്- വന്‍പ്രചരണം നടത്തി ബിജെപി ദേശീയ ശ്രദ്ധയിലേക്കെത്തിച്ച ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ ടിആര്‍എസ് 70 സീറ്റുകളില്‍ മുന്നില്‍. അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസ് 45 സീറ്റിലും ബിജെപി 30 സീറ്റിലും മുന്നേറുന്നു. ടിആര്‍എസ് ഭരണം നിലനിര്‍ത്തുമെന്നാണ് സൂചന. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും ഇതായിരുന്നു. അതേസമയം രണ്ടാം സ്ഥാനത്തിനു വേണ്ടി മജ്‌ലിസും ബിജെപിയും വാശിയേറിയ പോരാട്ടം നടക്കുന്നു. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ ബിജെപിയായിരുന്നു വളരെ മുന്നില്‍. ഇതോടെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ആഘോഷവും തുടങ്ങിയിരുന്നു. ഔദ്യോഗിക ഫലം പ്രഖ്യാപിച്ചത് അഞ്ചു സീറ്റുകളിലാണ്. അഞ്ചു മജ്‌ലിസ് നേടി. ആകെ 150 സീറ്റുകളാണുള്ളത്.
 

Latest News