സാമ്പത്തിക വളര്‍ച്ച മൈനസില്‍ തുടരും; പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ

ന്യൂദല്‍ഹി-നടപ്പുസാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ചാനിരക്ക് നെഗറ്റീവ് ആയിരിക്കുമെന്ന്  റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് സ്ഥിരീകരിച്ചു. അടുത്ത പാദങ്ങളില്‍ നേരിയ പുരോഗതി കൈവരിക്കുമെങ്കിലും നടപ്പുവര്‍ഷം ജി.ഡി.പിയില്‍ മൈനസ് 7.5 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തുമെന്നാണ് അനുമാനമെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുന്നതിന് അനുകൂലമായ നിലപാട് തുടരും.  കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പലിശനിരക്കില്‍ മാറ്റം വരുത്താതെയാണ് റിസര്‍വ് ബാങ്ക് വായ്പ നയം ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിരിക്കുന്നത്.   വായ്പകള്‍ക്ക് ബാങ്കുകളില്‍ നിന്നും റിസര്‍വ് ബാങ്ക് ഈടാക്കുന്ന പലിശയായ റിപ്പോനിരക്ക് നാലു ശതമാനമായി തുടരും. വിലക്കയറ്റം നിയന്ത്രണവിധേമല്ലാത്ത സാഹചര്യത്തിലാണ് പലിശനിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്.

മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി, ബാങ്ക് നിരക്ക് എന്നിവയിലും മാറ്റമില്ല. 4.25 ശതമാനമായി തുടരും. റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായിരിക്കുമെന്നും
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു.

 

 

Latest News