ചെങ്ങന്നൂര്‍- ബന്ധുവായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ ഇടയാടിപ്പറമ്പില്‍ വിഷ്ണു ആണ് അറസ്റ്റിലായത്.
കോവിഡ് ലോക്ഡൗണ്‍ കാലത്ത് ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂരുള്ള ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയുമായി 19 കാരനായ വിഷ്ണു പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയാണ് വിഷ്ണു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സമ്മതിപ്പിച്ചതെന്ന് പറയുന്നു.
നിരന്തരം പ്രണയ അഭ്യര്‍ഥന നടത്തിയിട്ടും വഴങ്ങാന്‍ പെണ്‍കുട്ടി തയാറായിരുന്നില്ല. സമ്മതിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞാണ് വിഷ്ണു പെണ്‍കുട്ടിയുമായി പ്രണയത്തിലായതെന്ന് പോലീസ് പറഞ്ഞു. തുടര്ന് വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്കി നിരന്തരം പീഡിപ്പിച്ചു.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വൈദ്യപരിശോധന നടത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. ചെങ്ങന്നൂര്‍ പോലീസില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വിഷ്ണുവും കുടുംബവും വീട്ടില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.
പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവന്‍വണ്ടൂരിനടുത്തുള്ള ബന്ധുവീട്ടില്‍നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു






