ഇന്ത്യ തമസ്കരിക്കുമ്പോള്‍ ഗാന്ധിയെ കുറിച്ച് പഠിക്കാന്‍ അമേരിക്ക മുന്നോട്ട്

വാഷിംഗ്ടണ്‍- മഹാത്മാഗാന്ധിയുടെയും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെയും പ്രവര്‍ത്തനങ്ങളും പാരമ്പര്യങ്ങളും പഠിക്കാന്‍ യു.എസും ഇന്ത്യയും തമ്മില്‍ വിനിമയ സംരംഭം ആരംഭിക്കുന്നതിനുള്ള നിയമം യു.എസ് ജനപ്രതിനിധി സഭ പാസാക്കി.

ഈ വര്‍ഷം ആദ്യം അന്തരിച്ച പൗരാവകാശ പ്രമുഖന്‍ ജോണ്‍ ലൂയിസ് തയാറാക്കിയതും കോണ്‍ഗ്രസില്‍ ഇന്ത്യന്‍-അമേരിക്കന്‍ അംഗം ആമി ബെറ സഹ അവതാരകനുമായ ബില്ലാണ് യു.എസ് ജനപ്രതിനിധി സഭ അംഗീകരിച്ചത്.

ഇന്ത്യന്‍ സര്‍ക്കാരുമായി സഹകരിച്ച്, മഹാത്മാഗാന്ധിയുടെയും മാര്‍ട്ടിന്‍ ലൂഥറിന്റേയും  പാരമ്പര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇരു രാജ്യങ്ങളിലെയും ഗവേഷകര്‍ക്ക്  വാര്‍ഷിക വിദ്യാഭ്യാസ വേദി സ്ഥാപിക്കാന്‍ യു.എസ് വിദേശകാര്യ വകുപ്പിന് ഗാന്ധി-കിംഗ് സ്‌കോളറി എക്‌സ്‌ചേഞ്ച് ഇനിഷ്യേറ്റീവ് ആക്റ്റ് അനമതി നല്‍കുന്നു.

 

Latest News