Sorry, you need to enable JavaScript to visit this website.

ആശുപത്രിയില്‍ നഴ്‌സിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

അമ്മാന്‍- സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേരെ ജോര്‍ദാന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ കോവിഡ് വിഭാഗത്തില്‍ പ്രവേശിക്കാന്‍ അനുമതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് നഴ്‌സിനെ ക്രൂരമായി മര്‍ദിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അവശേഷിക്കുന്ന പ്രതികള്‍ക്കായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം ഊര്‍ജിതമാക്കി.

അക്രമികള്‍ക്കെതിരെ ആശുപത്രി അധികൃതരും ആരോഗ്യ മന്ത്രാലയവും പോലീസിലും ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് ആശുപത്രി ഡയറക്ടര്‍ മുഅത്ത് അല്‍ മായ്ത പറഞ്ഞു.  

ഒരു മാസത്തിനിടെ ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫിന് നേരെ ഇത് മുന്നാമത്തെ ആക്രമണമാണിതെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രി കാമ്പസിനുള്ളില്‍ സ്ഥിരമായ സുരക്ഷാ പോയിന്റുകള്‍ സ്ഥാപിക്കണമെന്ന് നഴ്‌സിംഗ് സ്റ്റാഫും ആശുപത്രി അധികൃതരും  ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News