ടൈം മാഗസിന്‍ പ്രഥമ 'കിഡ് ഓഫ് ദി ഇയര്‍' ആയി ഇന്ത്യന്‍ അമേരിക്കന്‍ പെണ്‍കുട്ടി

ന്യൂയോര്‍ക്ക്- അമ്പരിപ്പിക്കുന്ന നേട്ടം കൊയ്ത ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ പെണ്‍കുട്ടി ഗീതാജ്ഞലി റാവുവിനെ ടൈം മാഗസിന്‍ പ്രഥമ കിഡ് ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്തു. ടൈം കവര്‍ ചിത്രമായി വന്ന ഗീതാജ്ഞലിയെ മാഗസിനു വേണ്ടി അഭിമുഖം നടത്തിയിരിക്കുന്നത് ഹോളിവൂഡ് താരം ആഞ്ജലീന ജൂലിയാണ്. മലിന കുടിവെള്ളം, മയക്കുമരുന്ന് ദുരുപയോഗം, സൈബര്‍ ആക്രമണം തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ക്ക് നവീനമായ പരിഹാരങ്ങളും കണ്ടു പിടിത്തങ്ങളും നടത്തി അമ്പരപ്പിക്കുന്ന നേട്ടമുണ്ടാക്കിയതിനാണ് ഗീത്ജ്ഞലിയെ ടൈം താരമാക്കിയത്. ടൈം ആദ്യമായി തുടക്കമിട്ട ഈ വര്‍ഷത്തെ കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലേക്ക് അയ്യായിരം കുട്ടികളുടെ നോമിനേഷനുകളാണ് ലഭിച്ചത്. ഇവരില്‍ നിന്നാണ് ഗീതാജ്ഞലി ഒന്നാമതെത്തിയത്. ആഞ്ജലീനയും ഗീതാജ്ഞലിയും തമ്മിലുള്ള സംഭാഷണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.   

Latest News