Sorry, you need to enable JavaScript to visit this website.

ഫലസ്തീന്‍-ഇസ്രായില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമം ഊര്‍ജിതമാക്കണം-യു.എ.ഇ

യുനൈറ്റഡ് നേഷന്‍സ്- ഫലസ്തീന്‍-ഇസ്രായില്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കണമെന്ന് ആഹ്വാനം ചെയ്ത് യു.എ.ഇ.
ഫലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനും ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ പങ്കാളികളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്ന് യു.എന്നിലെ യു.എ.ഇയുടെ സ്ഥിരം പ്രതിനിധി  
ലന നുസൈബ പറഞ്ഞു.

യു.എന്‍ പൊതുസഭയുടെ പ്ലീനറി യോഗത്തില്‍ ഫലസ്തീന്‍ വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മിഡില്‍ ഈസ്റ്റ് പലവിധ സംഘര്‍ഷങ്ങള്‍ അഭിമുഖീകരിക്കുകയാണെന്നും കോവിഡ് പൊട്ടിപ്പുറപ്പെട്ടത് സ്ഥിതിഗതികള്‍ ഗുരുതരമാക്കിയെന്നും അവര്‍ പറഞ്ഞു.

മുന്‍ സമീപനങ്ങളെ കുറിച്ച് പുനര്‍വിചിന്തനം നടത്തുകയും മേഖലയില്‍ സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിന് പുതിയ നടപടികള്‍ കൊകൈക്കൊള്ളുകയും ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

 

Latest News