Sorry, you need to enable JavaScript to visit this website.

ബുറെവി ദുര്‍ബലമായി; ഉച്ചയോടെ കേരളത്തിലെത്തും, റെഡ് അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം- ഗതിവേഗം കുറഞ്ഞ് ദുര്‍ബലമായ ബുറെവി ചുഴലിക്കാറ്റ് തീവ്രന്യൂനമര്‍ദമായി വെള്ളിയാഴ്ച ഉച്ചയോടെ കേരള തീരത്തെത്തും. ഇതോടെ വീണ്ടും ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നീരീക്ഷകരുടെ പ്രവചനം. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. തെക്കന്‍ജില്ലകളിലെത്തുന്ന കാറ്റ് വീണ്ടും അറബിക്കടലിലേക്കു തന്നെ നീങ്ങും. തെക്കന്‍ ജില്ലകളില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്. ഇവിടങ്ങളില്‍ അതിശക്തമായ മഴ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.

ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം വിമാനത്താഴവളം രാവിലെ 10 മുതല്‍ വൈകീട്ട് ആറ് വരെ അടച്ചിടും.
 

Latest News