ന്യൂദല്‍ഹി- കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ പ്രചരിപ്പിക്കുന്ന ആശയക്കുഴപ്പം ചോദ്യം ചെയ്ത് കോണ്‍ഗ്രസന്‍ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
എല്ലാവര്‍ക്കും വാക്‌സിന്‍ കിട്ടുമെന്നാണ് പ്രധാനമന്ത്രി മോഡി പറഞ്ഞിരുന്നത്.
ബിഹാറില്‍ എല്ലവര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് പിന്നീട് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെപി വ്യക്തമാക്കി.
ഇപ്പോള്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.
എന്താണ് പ്രധാനമന്ത്രിയുടെ യഥാര്‍ഥ നിലപാടെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ചോദിച്ചു.