സൗദി അറാറില്‍ നിര്യാതനായ ജെറീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

അറാർ- കഴിഞ്ഞ ദിവസം അറാറിൽ മരിച്ച കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി
കൊത്തൂർ ജെറീഷ്ന്റെ  (38) മൃതദേഹം നടപടിക്രമങ്ങൾ പൂർത്തികരിച്ച്  അറാർ പ്രവാസി സംഘം നാട്ടിലെത്തിച്ചു.
 രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് അറാറിലെ പ്രിൻസ് അബ്ദുൽ അസീസ്  ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്  ജെറീഷ്  മരിച്ചത്.


മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്താണ് ജെറീഷ് യാത്രയായത്.

അറാറില്‍  ബന്ധുക്കളായി ആരും  ഇല്ലാതിരുന്നതിനാൽ അറാർ  പ്രവാസി  സംഘം രക്ഷാധികാരി സമിതി അംഗം അയ്യൂബ് തിരുവല്ല , മൊയ്തുണ്ണി വടക്കാഞ്ചേരി, ബക്കർ കരിമ്പ എന്നിവരുടെ   നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്

അവിവാഹിതനാണ്. പരേതനായ കൊത്തൂർ ലോഹിതാക്ഷന്‍റെ  മകനാണ്. സ്രാമ്പിക്കൽ ശൈലജയാണ് മാതാവ്.
സ്മീലു അനിൽകുമാർ, സിംല ഷൈജു എന്നിവർ സഹോദരിമാരാണ്
 

Latest News