Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗുജറാത്തിൽ കോൺഗ്രസിന് പിന്തുണ- ഹർദിക് പട്ടേൽ

അഹമ്മദാബാദ്- ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകുമെന്ന് പട്ടിദാർ അനാമത് ആന്ദോളൻ പാർട്ടി നേതാവ് ഹർദിക് പട്ടേൽ. ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കുന്നതിന് വേണ്ടി വോട്ട് ചെയ്യാൻ സമുദായാംഗങ്ങളോട് ആവശ്യപ്പെട്ടതായി ഹർദിക് പട്ടേൽ പറഞ്ഞു. ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടാൽ ആർക്ക് ചെയ്യണമെന്ന് തിരിച്ചറിയാനുള്ള ബുദ്ധി ജനങ്ങൾക്കുണ്ടെന്ന് ഹർദിക് പറഞ്ഞു. പട്ടിദാർ സമുദായത്തിനകത്ത് ഭിന്നിപ്പുണ്ടെന്ന വാർത്തയെയും ഹർദിക് നിഷേധിച്ചു. സമുദായത്തിൽ ഒരു പിന്തുണയുമില്ലാത്തവരാണ് ബി.ജെ.പിക്കൊപ്പം നിൽക്കുന്നത്. അത് തിരിച്ചറിയുമെന്നും ഹർദിക് വ്യക്തമാക്കി. 
പട്ടിദാർ സമുദായം മുന്നോട്ടുവെക്കുന്ന സംവരണാവശ്യം അംഗീകരിക്കണമെന്ന് കോൺഗ്രസിനോട് നേരത്തെ ഹർദിക് പട്ടേൽ ആവശ്യപ്പെട്ടിരുന്നു. ഇവരുടെ ആവശ്യങ്ങളിൽ ഭൂരിഭാഗവും കോൺഗ്രസ് അംഗീകരിക്കുകയും ചെയ്തു. നാളെ ഹർദിക് പട്ടേൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്താനും സാധ്യതയുണ്ട്. നാളെ സൂററ്റിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പു റാലിയുണ്ട്.
 

Latest News