ബിരിയാണി തര്‍ക്കം, ഭര്‍തൃസഹോദരിയുടെ ആക്രമണത്തില്‍ 48കാരി മരിച്ചു

കൊല്‍ക്കത്ത-ബിരിയാണിയെച്ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്ന് ഭര്‍തൃസഹോദരിയുടെ ആക്രമണത്തില്‍ 48കാരിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. കൊല്‍ക്കത്ത പട്ടുലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.  ഫര്‍ഗുനി ബസു എന്ന സ്ത്രീയാണ് മരിച്ചത്. സംഭവത്തില്‍ ആര്‍കിട്‌കെടായ ശര്‍മിഷ്ട ബസുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശര്‍മിഷ്ട ബസുവിന്റെ സഹോദരന്റെ ഭാര്യയുണ്ടാക്കിയ ബിരിയാണി കഴിച്ച് മകന്‍ ഛര്‍ദ്ദിച്ചു. ഇതിനെ തുടര്‍ന്നാണ് പ്രശ്‌നുമുണ്ടായത്. സഹോദര ഭാര്യയെ കട്ടിലില്‍ കെട്ടിയിട്ടാണ് മര്‍ദ്ദിച്ചത്. ബോധം നഷ്ടപ്പെട്ടതിന് ശേഷമാണ് ഇവര്‍ മര്‍ദ്ദനം നിര്‍ത്തിയത്. ഭാര്യയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ഭര്‍ത്താവാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഹൃദയസ്തംഭനം ഉണ്ടായതായും അതാണ് മരണകാരണം എന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് വ്യക്തമായെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ശര്‍മിഷ്ട ബസു സ്‌കിസോഫ്രീനിക് രോഗിയാണെന്നാണ് കുടുംബം പറയുന്നത്. മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് അരിന്ദം ബസു കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനാണ്. 
 

Latest News