തിരുവനന്തപുരം- ധനമന്ത്രിക്കെതിരായ ആരോപണത്തിൽ തുറന്ന ചർച്ച നടക്കട്ടെയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഭരണഘടനാപരമായ സംവിധാനത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താനാണ് തീരുമാനിച്ചതെന്നും സ്പീക്കർ പറഞ്ഞു. പരാതിയിലും വിശദീകരണത്തിലും അടിസ്ഥാന പരമായ പ്രശ്‌നമുണ്ട്. ഇത് എല്ലാവരും കൂടിയിരുന്ന് ചർച്ച ചെയ്യട്ടെയെന്നും സ്പീക്കർ പറഞ്ഞു. സി.എ.ജി വിഷയത്തിൽ തോമസ് ഐസക് ചട്ടലംഘനം നടത്തി എന്നാരോപിച്ച് വി.ഡി സതീശൻ നൽകിയ പരാതി സ്പീക്കർ എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറിയിരുന്നു.