പനാജി- തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ച് മുഖ്യമന്ത്രിയാക്കിയാല്‍ ഒരു മണിക്കൂര്‍ ഉച്ചവിശ്രമവും മയക്കവും നിര്‍ബന്ധമാക്കുമെന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായി.
ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം ബാക്കിയുണ്ടെങ്കിലും മുന്‍ കൂട്ടി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കുകയാണ് നേരത്തെ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന ഫോര്‍വേഡ് പാര്‍ട്ടി.
ഉച്ചക്ക് രണ്ട് മണിക്കും നാല് മണിക്കുമുടയില്‍ ഒരു മണിക്കൂര്‍ ഉച്ചയുറക്കം നിര്‍ബന്ധമാക്കുമെന്നാണ് സര്‍ദേശായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
2022 ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയില്‍ അടുത്ത വര്‍ഷം മാത്രമേ കാമ്പയിന്‍ ആരംഭിക്കുകയുള്ളൂ.
ഉച്ചമയക്കം മടിയുണ്ടാക്കുമെന്ന വാദങ്ങള്‍ തള്ളിയ സര്‍ദേശായി ഇത് ആരോഗ്യം സംരക്ഷിക്കുമെന്ന് ശാസ്ത്രീയമായി തെളിയിച്ചതാണെന്ന് അവകാശപ്പെടുന്നു.
മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എന്‍.ഡി.എ സര്‍ക്കാരിലായിരുന്ന സര്‍ദേശായി ഇപ്പോള്‍ ഗോവയില്‍ സംസ്ഥാനത്തിനു പുറത്തുള്ളവര്‍ക്കെതിരെ വിവാദ നിലപാടകുള്‍ പ്രഖ്യാപിച്ചാണ് സ്വാധീനം നേടാന്‍ ശ്രമിക്കുന്നത്.
ഗോവന്‍ വികാരം കുത്തിപ്പൊക്കുന്ന തിരക്കിനിടയിലും സര്‍ദേശായി എല്ലാ ദിവസവും അരമണിക്കൂറെങ്കിലും ഉച്ചക്ക് ഉറങ്ങുന്നുണ്ട്.