Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇറാൻ ആണവശാസ്ത്രജ്ഞന്റെ വധം  മുസ്‌ലിംകൾക്ക് നഷ്ടം - അൽമുഅല്ലിമി

റിയാദ് - ഇറാൻ ആണവ ശാസ്ത്രജ്ഞൻ മുഹ്‌സിൻ ഫഖ്‌രി സാദയുടെ വധം മുസ്‌ലിം സമൂഹത്തിന് മൊത്തത്തിലുള്ള നഷ്ടമാണെന്ന് യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി പറഞ്ഞു. ഇറാൻ ആണവ ശാസ്ത്രജ്ഞന്റെ വധവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയുടെ ഭാഗത്തു നിന്നുള്ള ആദ്യത്തെ ഔദ്യോഗിക പ്രതികരമാണ് അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി നടത്തിയത്. കൊലപാതക നയത്തെ സൗദി അറേബ്യ ഒരിക്കലും പിന്തുണക്കുന്നില്ലെന്ന് റഷ്യ ടുഡേ ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി പറഞ്ഞു. പ്രശ്‌നം സങ്കീർണമാക്കരുതെന്ന് സൗദി അറേബ്യ ആവശ്യപ്പെടുന്നു. സങ്കീർണമാക്കലും, സ്വാഭാവികവും വൈകാരികവുമായ പ്രതികരണങ്ങളും നല്ല ഫലങ്ങൾ നൽകില്ല. 
ഇത്തരം സംഭവങ്ങളിലൂടെ ഇറാൻ പൗരന്മാരുടെയും ഇറാൻ ശാസ്ത്രജ്ഞരുടെയും ജീവൻ അപകടത്തിലാകാതെ നോക്കുന്നതിന്, ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നല്ല ഉദ്ദേശ്യങ്ങൾ അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ ഇറാൻ തെളിയിക്കണമെന്ന് സൗദി അറേബ്യ ഇറാനോട് ആവശ്യപ്പെടുന്നു. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട സദുദ്ദേശ്യങ്ങളും ലക്ഷ്യങ്ങളുടെ സുരക്ഷിതത്വവും ഇറാൻ തെളിയിക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇച്ഛക്ക് ഇറാൻ വഴങ്ങേണ്ടതും നിർബന്ധമാണെന്ന് സൗദി അറേബ്യ വിശ്വസിക്കുന്നതായി അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി പറഞ്ഞു. 
ഖത്തറിനു മുന്നിൽ സൗദി അറേബ്യ വെച്ച ഉപാധികളോടെ ഗൾഫ് പ്രതിസന്ധി അവസാനിച്ചു കാണണമെന്നാണ് ആശിക്കുന്നത്. ഭീകരതക്കും തീവ്രവാദ കക്ഷികൾക്കുമുള്ള പിന്തുണ അവസാനിപ്പിക്കണം എന്നതാണ് ഖത്തറിനു മുന്നിൽ വെച്ച ഉപാധികളിൽ പ്രധാനം. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുതിർന്ന ഉപദേഷ്ടാവ് ജരേദ് കുഷ്‌നർ നടത്തുന്ന മേഖലാ പര്യടത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറും മറ്റു ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി അവസാനിക്കാൻ പോവുകയാണെന്ന് വിശ്വസിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി ഇങ്ങിനെ പറഞ്ഞത്. ജരേദ് കുഷ്‌നർ ഖത്തറും സൗദി അറേബ്യയും സന്ദർശിക്കുന്നുണ്ട്. 
ഗൾഫ് പ്രതിസന്ധി അവസാനിച്ചു കാണണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത്. ഖത്തർ ആഗ്രഹിക്കുന്ന പക്ഷം ഇരുപത്തിനാലു മണിക്കൂറിനകം പ്രതിസന്ധി അവസാനിപ്പിക്കാൻ കഴിയുമെന്ന് സൗദി അറേബ്യ പലവുരു ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. മുൻനിലപാടുകളിൽ നിന്ന് ഖത്തർ പിന്നോട്ടുപോവുകയും ഭീകരതക്കുള്ള പിന്തുണ അവസാനിപ്പിക്കുകയും തീവ്രവാദ കക്ഷികൾക്ക് തങ്ങളുടെ മാധ്യമ പ്ലാറ്റ്‌ഫോം അനുവദിക്കുന്നത് നിർത്തിവെക്കുകയും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടൽ അവസാനിപ്പിക്കുകയും ചെയ്യുമെന്ന് ഖത്തർ പ്രഖ്യാപിക്കുന്നതോടെ പ്രതിസന്ധിക്ക് അന്ത്യമാകും. 
ഞങ്ങളും ഖത്തറും തമ്മിൽ അസ്തിത്വപരമായ തർക്കങ്ങളൊന്നുമില്ല. ഞങ്ങൾ ഒരു ജനതയും ഒരു രാജ്യക്കാരുമാണ്. ഖത്തരികൾ സൗദികളുടെയും സൗദികൾ ഖത്തരികളുടെയും തുടർച്ചക്കാരാണ്. ഖത്തറിനെ സ്ഥിരമായി ബഹിഷ്‌കരിക്കാൻ ന്യായീകരണങ്ങളില്ല. എന്നാൽ ഇപ്പോഴത്തെ ഖത്തർ ഭരണാധികാരികളുടെയും സർക്കാറിന്റെയും പെരുമാറ്റമാണ് ഇത്തരം അനുരഞ്ജനത്തിന് വിലങ്ങുതടി സൃഷ്ടിക്കുന്നതെന്നും അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി പറഞ്ഞു.
 

Latest News