തുറൈഫില്‍ അംഗ പരിമിതരായ വിദ്യാര്‍ഥികളെ ആദരിച്ചു

തുറൈഫ്- അംഗ പരിമിതരായ വിദ്യാര്‍ഥികളെ തുറൈഫ് ഗവര്‍ണര്‍ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. അംഗപരിമിതര്‍ക്കായുള്ള തുറൈഫിലെ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്ലാസ് സംഘടിപ്പിച്ചിരുന്നു. കൂടാതെ തുറൈഫില്‍ ഇപ്പോള്‍ നടക്കുന്ന വന്യമൃഗപ്രദര്‍ശനത്തിനും ഇവരെ കൊണ്ടുപോയി.
പരിപാടിക്ക് ഗവര്‍ണര്‍ എത്തുകയും കുട്ടികളോട് ആശയ വിനിമയം നടത്തുകയും ചെയ്തു. അംഗ പരിമിതരായ വിദ്യാര്‍ഥികള്‍ക്ക് ജംഇയ്യ ഖൈരിയ്യയുടെ ഭാഗത്ത് നിന്നുള്ള സഹായം ത്വാരിഖ് സുലൈമാന്‍ സാല വിതരണം ചെയ്തു.

 

 

Latest News