ചെന്നിത്തലക്കും കെ.എം. ഷാജിക്കുമെതിരെ അന്വേഷണത്തിന് സ്പീക്കറുടെ അനുമതി

തിരുവനന്തപുരം- ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അനുമതി നല്‍കി. കെ.എം.ഷാജി എം.എല്‍.എക്കെതിരായ അന്വേഷണത്തിനും അനുമതി നല്‍കിയിട്ടുണ്ട്.

യു.ഡി.എഫ് ഭരണകാലത്ത് രമേശ് ചെന്നിത്തലക്ക് കോഴ നല്‍കിയിരുന്നുവെന്ന് ബാര്‍ ഉടമ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ്  ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് അപേക്ഷ നല്‍കിയിരുന്നത്.

ബാറുകളുടെ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ചെന്നിത്തല അടക്കമുള്ളവര്‍ക്ക് കോഴ കൊടുത്തെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.
കോഴ വാങ്ങുന്ന സമയത്ത് രമേശ് ചെന്നിത്തല മന്ത്രിയല്ലാതിരുന്നതിനാല്‍ ഗവര്‍ണറുടെ അനുമതി ആവശ്യം ഇല്ലെന്നും സ്പീക്കര്‍ അനുമതി നല്‍കിയാല്‍ മതിയെന്നും ആഭ്യന്തര വകുപ്പിന് നിയമോപദേശം ലഭിച്ചിരുന്നു.

 

Latest News