അബഹ - അസീര്‍ പ്രവിശ്യയിലെ ആദ്യ സിനിമാ തിയേറ്റര്‍, ജീവിത ഗുണമേന്മാ പ്രോഗ്രാം പങ്കാളികളുമായി ചേര്‍ന്ന് ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയ അബഹയില്‍ ഉദ്ഘാടനം ചെയ്തു.
വിഷന്‍ 2030 പദ്ധതിയുടെ ഭാഗമാണ് ജീവിത ഗുണമേന്മാ പ്രോഗ്രാം. എംപയര്‍ സിനിമാസ് എന്നാണ് അബഹയിലെ തിയേറ്ററിന് നാമകരണം ചെയ്തിരിക്കുന്നത്. അബഹയില്‍ സിനിമാ തിയേറ്റര്‍ ഉദ്ഘാടനം ചെയ്തതോടെ രാജ്യത്തെ സിനിമാ തിയേറ്ററുകളുടെ എണ്ണം 28 ആയി. ഇവയില്‍ ആകെ 29,000 ലേറെ സീറ്റുകളുണ്ട്.