Sorry, you need to enable JavaScript to visit this website.

ഹിന്ദു തീവ്രവാദം പുതിയ സംഭവമല്ലെന്ന് കമല്‍ഹാസന്‍

ചെന്നൈ- ഹിന്ദു തീവ്രവാദം എന്നത് പുതിയ സംഭവമല്ലെന്നും അത് ഇല്ലെന്ന് പറയാനാവില്ലെന്നും പ്രശസ്ത തമിഴ് നടന്‍ കമല്‍ഹാസന്‍. നേരത്തെ ഹിന്ദു തീവ്രവാദികള്‍ ചര്‍ച്ചകളിലായിരുന്നു ഏര്‍പ്പെട്ടിരുന്നത്. ഇപ്പോള്‍ ആക്രമണത്തിലെത്തിയിരിക്കുന്നു, ആനന്ദ വികടന്‍ എന്ന തമിഴ് വാരികയിലെഴുതിയ ആഴ്ചക്കുറിപ്പിലാണ് കമല്‍ ഇങ്ങനെ പറയുന്നത്. സത്യം മാത്രമെ ജയിക്കൂവെന്നത് ഇപ്പോള്‍ കരുത്ത് മാത്രമെ ജയിക്കൂ എന്നായി മാറിയിരിക്കുന്നു. ഇത് ജനങ്ങളെ നിര്‍ദ്ദയരാക്കി മാറ്റി എന്നും കമല്‍ പറഞ്ഞു. വര്‍ഗീയ കലാപങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ തമിഴ്‌നാടിനേക്കാള്‍ മുന്‍പന്തിയില്‍ കേരളമാണെന്നും കമല്‍ അഭിപ്രായപ്പെട്ടു.

തമിഴ്‌നാട് ഒരു സാമൂഹിക വിപ്ലവത്തിന് കാത്തിരിക്കുകയാണെന്ന സൂചനയും കമല്‍ നല്‍കുന്നു. രാഷ്ട്രീയ രംഗപ്രവേശനത്തിന്റെ മുന്നൊരുക്കങ്ങളിലാണ് ഏതാനും മാസങ്ങളായി കമല്‍. തന്റെ ജന്മദിനമായ നവംബര്‍ ഏഴിന് ഒരു വലിയ പ്രഖ്യാപനം കമല്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും രാഷ്ട്രീയ നിരീക്ഷകരും.

ബിജെപിയില്‍ നിന്നും അകലം പാലിക്കുന്ന നിലപാടാണ് തന്റേതെന്ന സൂചനയായിട്ടാണ് കമലിന്റെ നിലപാട് കണക്കാക്കപ്പെടുന്നത്. ഈയിടെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ തലത്തില്‍ തന്നെ വിവാദമായ നടന്‍ വിജയിന്റെ 'മെര്‍സല്‍' എന്ന സിനിമയേയും കമല്‍ പിന്തുണച്ചിരുന്നു.

Latest News