റിയാദ് - അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് എടുത്തുകളയുന്ന കൃത്യമായ തീയതി നാളെ പ്രഖ്യാപിക്കുമെന്ന് കരുതുന്നു.
ജനുവരി ഒന്നിനു ശേഷം അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് നേരത്തെ ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഇത് നേരത്തെയാക്കുമോ എന്ന കാര്യം വ്യക്തമല്ല.
നിലവില്‍ പ്രത്യേക ഇളവുള്ള വിഭാഗങ്ങള്‍ക്കു മാത്രമാണ് അന്താരാഷ്ട്ര യാത്രകള്‍ക്ക് അനുമതിയുള്ളത്.
ജനുവരി ഒന്നിനു ശേഷം അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുമെന്നും കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്തിയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും ബന്ധപ്പെട്ടവര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമ്പതു മാസം മുമ്പാണ് സൗദി പൗരന്മാരും വിദേശികളും രാജ്യം വിടുന്നതിനും വിദേശങ്ങളില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തുന്നതിനും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്.






