കേരള സർക്കാറിന് വൻ തിരിച്ചടി, പെരിയ കേസ് സി.ബി.ഐക്ക്

ന്യൂദൽഹി- പെരിയ ഇരട്ടക്കൊലപാതക കേസിൽ കേരള സർക്കാരിന് തിരിച്ചടി. പെരിയ കേസ് സി.ബി.ഐ അന്വേഷണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. പെരിയ കേസിൽ സി.ബി.ഐ അന്വേഷണമാകാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് കോടതി ശരിവെച്ചു. 
വിചാരണയെ ബാധിക്കുന്നതിനാൽ കേസിൽ അധികം ഇടപെടുന്നില്ലെന്ന് പറഞ്ഞ കോടതി കേസുമായി ബന്ധപ്പെട്ട രേഖകൾ ഉടൻ സി.ബി.ഐക്ക് കൈമാറാനും പൊലീസിനോട് ആവശ്യപ്പെട്ടു. കേസ് സി.ബി.ഐ അന്വേഷിക്കുന്നു എന്നതുകൊണ്ട് പോലീസിന്റെ ആത്മവീര്യം ചോരില്ലെന്നും ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ക്രൈംബ്രാഞ്ച് ഈ കേസിൽ നീതിയുക്തമായ അന്വേഷണം നടത്തിയിട്ടുണ്ട്. അതുകൊണ്ട് സി.ബി.ഐ അന്വേഷിക്കേണ്ടതില്ല എന്നായിരുന്നു സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹരജിയിൽ പറഞ്ഞത്.
 

Latest News