Sorry, you need to enable JavaScript to visit this website.

കർഷക സമരം, ഇന്ത്യയിൽ ആശങ്കാജനകമെന്ന് കാനഡ

ന്യൂദൽഹി- ദൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ കർഷകരെ അനൂകലിച്ച് കനഡ. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ കാനഡ എപ്പോഴും പിന്തുണക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ആശങ്കാകുലമായ സഹചര്യമാണ് നിലവിലുള്ളതെന്നും ട്രൂഡോ പറഞ്ഞു. 
സിഖ് ആത്മീയാചാര്യൻ ഗുരു നാനാക്കിന്റെ 551-ാമത് ജന്മവാർഷികത്തോട് അനുബന്ധിച്ചുള്ള ഓൺലൈൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ട്രൂഡോ. ഇന്ത്യയിലെ കർഷക പ്രതിഷേധത്തിൽ പ്രതികരിക്കുന്ന ആദ്യ ലോക നേതാവാണ് ട്രൂഡോ. ചർച്ചയുടെ പ്രാധാന്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് പലതവണ ആശങ്ക അറിയിച്ച് ഇന്ത്യൻ അധികൃതരോട് സംസാരിച്ചതെന്നും ട്രൂഡോ വ്യക്തമാക്കി.
 

Latest News